നീണ്ട ഇടവേളക്ക് ശേഷം നവ്യ; ഒരുത്തിയുടെ ചിത്രീകരണം ആരംഭിച്ചു

നവ്യ നായര്‍ നായികയാകുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ ചിത്രീകരണം എറണാകുളത് ആരംഭിച്ചു

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ ചിത്രീകരണം എറണാകുളത് ആരംഭിച്ചു. അണിയറപ്രവര്‍ത്തകരും സിനിമയിലെ നിരവധി താരങ്ങളും പങ്കെടുത്ത പൂജ ചടങ്ങ് എറണാകുളത് വെച് നടന്നു. ഈയിടെയാണ് ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാരിയരും ചേര്‍ന്ന് പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് സുരേഷ് ബാബുവാണ്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായര്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.

നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തിയുടെ ഫസ്റ്റ് ലുക്ക് അന്നൗണ്‍സ്മെന്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു വരുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.

നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്‌സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഒരുത്തീ ഇപ്പോള്‍ പ്രീ പ്രൊഡക്ഷനിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News