
ദില്ലി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണതിന് സമാനമായ ഭരണമാണ് നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ന്യുനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളില്‍ കയറി പൊലീസ് അക്രമം അഴിച്ചു വിട്ടു.
ആക്രമത്തത്തിനു വേണ്ടി പോലീസ് സേനക്ക് പുറത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് ഭീകര്‍വാദമാണ് നടക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും വിമര്‍ശിച്ചു.
പൗരത്വ നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായവര്‍ അനുഭവങ്ങള്‍ വിവരിക്കാനെത്തിയപ്പോഴായിരുന്നു യെച്ചുരിയുടെ പ്രതികരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടി വെച്ചു ആളുകളെ കൊലപ്പെടുത്താന്‍ മടിയൊന്നും കാണിച്ചില്ല.
കസ്റ്റഡിയില്‍ എടുത്തവരെ ക്രൂരമായി മര്‍ദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പണമടയ്ക്കാന്‍ നിരപരാധികള്‍ക്ക് നോട്ടീസ് നല്‍കുകയാണ് പോലീസ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ ഭരണം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് സമമാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
ആര്‍ എല്‍ ഡി നേതാവ് സഞ്ജയ് ജാ, ശരത് യാദവ്, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്ക പങ്കുവെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here