വീണ്ടും ശിശുമരണം; 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറുകുട്ടികള്‍

മധ്യപ്രദേശില്‍ 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറ് ആദിവാസി ശിശുക്കള്‍. ശാഹ്‌ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ട ശിശുമരണം. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി തുളസി സിലാവത്ത് ചൊവ്വാഴ്ച ഉത്തരവിട്ടു. രാജസ്ഥാനിലെ കോട്ടയിലെയും ഗുജറാത്തിലെയും ശിശുമരണങ്ങള്‍ വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് ശാഹ്‌ഡോളിലെ ശിശുമരണവും ചര്‍ച്ചയായിരിക്കുന്നത്.

ജനുവരി 13 ഉച്ചയ്ക്ക് ഒരുമണിയ്ക്കും ജനുവരി 14 പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞു മുതല്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞുവരെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ.രാജേഷ് പാണ്ഡെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here