‘വരനെ ആവശ്യമുണ്ട്’; വീഡിയോ ഗാനം റിലീസ് ചെയ്തു

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.

സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ ലാലു അലക്‌സ്, സന്ദീപ് രാജ്, വഫാ ഖദീജ, ഉര്‍വ്വശി, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, കെപിഏസി ലളിത എന്നിവര്‍ക്കാെപ്പം സിജു വിത്സന്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.

എം സ്റ്റാര്‍ സ്റ്റാറ്റ്‌ലെറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരന്‍ നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-തൊബി ജോബി.

ലൈന്‍ പ്രൊഡ്യുസര്‍-ഹാരീസ് ദേശം,പ്രൊഡക്ഷന്‍ ഡിസൈന്‍-ദിനോ ശങ്കര്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-ഉത്തര മേനോന്‍, സ്റ്റില്‍സ്-മോമ്മി, പരസ്യക്കല-ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിതിന്‍ നസീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിനി ദിവാകര്‍, വിനോഷ് കൈമള്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here