കാഴ്ച പരിമിതിയുള്ളവര്‍ക്ക് ചങ്ങാതിയായി സ്മാര്‍ട്ട് ഫോണ്‍

കാഴ്ച പരിമിതിയുള്ളവര്‍ക്ക് ചങ്ങാതിയായി സ്മാര്‍ട്ട് ഫോണ്‍. ബാങ്കിടപാടുകള്‍പോലും സ്മാര്‍ട്ട് ഫോണിലൂടെ ഇവര്‍ക്ക് ഇനി സാധ്യമാകും. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലൂടെ 1000 സ്മാര്‍ട്ട് ഫോണുകളാണ് സര്‍ക്കാര്‍ ലഭ്യമാക്കിയത്.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് നല്ലൊരു സുഹൃത്ത,് അതാണ് സ്മാര്‍ട്ട് ഫോണിലൂടെ യാഥാര്‍ത്ഥ്യമായത്. കാഴ്ച പരിമിതരും ജീവിതത്തില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ചിട്ടുള്ളവരാണ്. ബാങ്കിടപാടുകള്‍ പോലും ഈ സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലൂടെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണോത്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.

പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വച്ചാല്‍ നടന്നു പോകുമ്പോള്‍ തടസങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. എല്ലാ ജില്ലകളിലും വിതരണം ചെയ്ത് സ്മാര്‍ട്ട് ഫോണിനുള്ള പ്രത്യേക പരിശീലനം നല്‍കും. പരിശീലനം ലഭിക്കുന്നതോടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതുപോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here