ആലപ്പുഴയില്‍ 9 മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് ഇഴഞ്ഞിറങ്ങിയ ഒമ്പതു മാസം പ്രായമുള്ള പെണ്‍കുട്ടി കാറിടിച്ച് ദാരുണമായി മരിച്ചു. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍.ജി.കൃഷ്ണ – കാര്‍ത്തിക ദമ്പതികളുടെ മകള്‍ ശിവാംഗി(പൊടി)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 നാണ് സംഭവം.

അമ്മ വീട്ടില്‍ സന്ധ്യാവിളക്ക് കൊളുത്തുന്നതിനിടയിലാണ് മുറ്റത്തായിരുന്ന കുട്ടി റോഡിലേക്ക് ഇഴഞ്ഞത്. മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പലവീടുകള്‍ക്കായുള്ള ഒഴിഞ്ഞ ഇടുങ്ങിയ വഴിയാണ് ഇത്. വീടിന് മുന്നില്‍ നല്ല വളവാണ്. സമീപത്തുള്ള വീട്ടിലെ കാര്‍ ഈ വളിവ് തിരഞ്ഞു വന്നപ്പോള്‍ കുട്ടിയുടെ ദേഹത്ത് തട്ടുകയായിരുന്നു.

കുട്ടി തെറിച്ചു വീഴുന്നത് കണ്ട് മാതാവ് ബഹളം വച്ചത് കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അപകടമുണ്ടാക്കിയ അതേ കാറില്‍ കുട്ടിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

ഓട്ടോറിക്ഷാ ഡ്രൈവറായ രാഹുലിനെ വീട്ടുടമയാണ് അപകടവിവരം അറിയിച്ചത്.മുമ്പ് സപ്‌ളൈകോയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു കാര്‍ത്തിക.മൂന്നര വയസുള്ള ശികന്യയാണ് മറ്റൊരു മകള്‍. കരളകംപാടത്തിന് സമീപവാസികളായ ദമ്പതികള്‍ 18 മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News