തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍

തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനെ നേരിട്ടാണ് ഗവര്‍ണര്‍ നിലപാട് അറിയിച്ചത്. എന്തുകൊണ്ടാണ് ഗവര്‍ണര്‍ ഇത്തരത്തിലൊരു നിലപാട് എടുത്തതെന്ന് അറിയില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കൊല്ലത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിട്ടില്ല എന്ന നിലപാട് വകുപ്പ് മന്ത്രി എ സി മൊയ്തീനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചത്. ഈ മാസം അവസാനം നിയമസഭാസമ്മേളനം ആരംഭിക്കുന്നതിനാല്‍ സമ്മേളനത്തില്‍ ഇത് നിയമം ആക്കാം എന്നായിരുന്നു നിര്‍ദേശം.

എന്തുകൊണ്ടാണ് ഗവര്‍ണര്‍ അത്തരത്തിലൊരു നിലപാടെടുത്തതെന്ന് അറിയില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ല. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2001 ലെ സെന്‍സസ് പ്രകാരമാണ് നിലവില്‍ വാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത് .

നിയമസഭയില്‍ നിയമം പാസാക്കിയാലും അതില്‍ ഒപ്പ് വെക്കേണ്ടത് ഗവര്‍ണര്‍ തന്നെയാണ്. പൗരത്വ നിയമത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് ഗവര്‍ണറുടെ നടപടി കാരണം എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News