ബിജെപി പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം; ആറ് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കുററ്യാടി: പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനും, വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചതിനും ആറ് ആര്‍എസ്എസ്, ബിജെപിക്കാരെ കുറ്റ്യാടി പൊലീസ്സ് അറസ്റ്റു ചെയ്തു.

പാലേരി കവറുള്ള കണ്ടിയില്‍ സുധീശന്‍ (42) ഊരത്ത് സ്വദേശികളായ ഒന്തത്ത് പൊയില്‍ ഒ പി മഹേഷ് , പാറക്കെട്ടില്‍ നിധിന്‍, പുത്തന്‍പുരയില്‍ പി സി ലിനീഷ്, നി ട്ടൂര്‍ കോട്ടേമ്മല്‍ പി കെ ബിനീഷ്, വേളം ചെരിഞ്ഞ പുറത്ത് മോഹനന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.

മതസ്പര്‍ദ്ദ ഉളവാക്കുന്ന രീതിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മറ്റി കുറ്റ്യാടി പോലീസ്സില്‍ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News