റഷ്യയില്‍ ഭരണഘടനാ ഭേദഗതിയുമായി പുടിന്‍; പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവച്ചു

മോസ്‌കോ:  റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു വാര്‍ഷിക പ്രസംഗത്തില്‍ വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.

നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ് എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ പ്രസിഡന്റില്‍ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനു കൈമാറും. 2024 ല്‍ പുടിന്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണു പുതിയ നീക്കം.

ഭരണഘടനയില്‍ ഭേദഗതികള്‍ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആര്‍ട്ടിക്കിളുകളില്‍ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

തന്റെ പിന്‍ഗാമിയെ ദുര്‍ബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികള്‍ പുടിന്‍ നിര്‍ദ്ദേശിച്ചതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. മെദ്വദേവിന്റെ തീരുമാനത്തില്‍ പുടിന്‍ അഭിനന്ദനം അറിയിച്ചു.

നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും നല്‍കിയ സര്‍ക്കാരിന് ഞാന്‍ നന്ദി അറിയിക്കുന്നു. നമ്മള്‍ ഒരുമിച്ച് നേടിയ ഫലങ്ങള്‍ക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ചെയ്തിട്ടില്ല, പക്ഷേ എല്ലാം ഒരിക്കലും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നില്ല- പുടിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here