ഐഐഐടിഎം-കെ ഇനി ഡിജിറ്റല്‍ സര്‍വകലാശാല

ഐഐഐടിഎം-കെ് ഇനി സര്‍വകലാശാല പദവിയും. ടെക്‌നോസിറ്റിയിലെ വിശാലമായ ക്യാന്പസിലേക്ക് മാറാന്‍ ഒരുങ്ങവേയാണ് സ്ഥാപനം ഡിജിറ്റല്‍ സാങ്കേതികവിദ്യാ സര്‍വകലാശാലയായി ഉയരുന്നത്. ബ്ലോക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങി വിപ്ലവാത്മകമായ വിവരസാങ്കേതിക വിദ്യകളെക്കുറിച്ച് കേരളം കേട്ടു തുടങ്ങിയപ്പോള്‍ത്തന്നെ അവയില്‍ പഠനത്തിനും ഗവേഷണത്തിനും തുടക്കമിട്ട സ്ഥാപനമാണ് ഇത്.

ടെക്‌നോപാര്‍ക്കിലാണ് നിലവില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.വിവരസാങ്കേതികവിദ്യയില്‍ പഠനവും ഗവേഷണവും മാത്രമല്ല മാനേജ്‌മെന്റ് വൈഭവവും ഐഐഐടിഎം-കെക്ക് സ്വന്തമായുണ്ട്. ഇവിടത്തെ വിദ്യാര്‍ഥികളായ പൂര്‍വ വിദ്യാര്‍ഥികള്‍ ഐടി മേഖലയിലെ മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനു മാത്രമല്ല, സ്വയം തൊഴില്‍ കണ്ടെത്താനുള്ള ഇന്‍കുബേഷന്‍ സൗകര്യവും ഇവിടെ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here