‘ഗവര്‍ണര്‍ക്ക് ഇതുവരെ ഭരണഘടന എന്താണെന്ന് മനസിലായിട്ടില്ല’; സീതാറാം യെച്ചൂരി

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്നും ഗവര്‍ണര്‍ക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകള്‍ ആയിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News