ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറരുത്; താക്കീതുമായി മേപ്പാടിയില്‍ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം; റിസോര്‍ട്ട് നടത്തിപ്പുകാര്‍ ആദിവാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം.

മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. റിസോര്‍ട്ടിന്റെ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറരുതെന്നാണ് പോസ്റ്ററിലെ താക്കീത്. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണു പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പോസ്റ്ററിലെ വാക്കുകള്‍:

”കഴിഞ്ഞ സീസണില്‍ ആദിവാസി സ്ത്രീകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അരിയും മറ്റും നല്‍കാമെന്നു പറഞ്ഞ് റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നടത്തിപ്പുകാരുടെ ഗൂഢപദ്ധതിക്കെതിരെയാണ് ഈ ആക്രമണം.

ആദിവാസികളുടെ നിത്യജീവിതത്തെ താറുമാറാക്കുകയും ആദിവാസി സ്ത്രീകളെ ലൈംഗികചൂഷണത്തിനായി കെണിയില്‍പ്പെടുത്തുകയും ചെയ്യുന്ന റിസോര്‍ട്ട് മാഫിയയ്‌ക്കെതിരായ താക്കീതാണിത്.

ആദിവാസികള്‍ ആരുടെയും കച്ചവട വസ്തുക്കളല്ല. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍- ടൂറിസം മാഫിയയ്‌ക്കെതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തുനിന്ന് മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News