കളിയിക്കാവിള കൊലക്കേസ്: പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയെന്ന് റിപ്പോര്‍ട്ട്

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐയായിരുന്ന വില്‍സണെ ചെക്ക് പോസ്റ്റില്‍ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയെന്ന് ഞങ്ങളുടെ ചെന്നൈ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമാണ് അറസ്റ്റിലായ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) തമിഴ്നാട് ക്യൂബ്രാഞ്ചിന് മൊഴി നല്‍കിയത്.

ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.കര്‍ണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതും നടപടികള്‍ ആസൂത്രണം ചെയ്തിരുന്നതും. അല്‍-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ, തമിഴ്നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്. 17 പേര്‍ സംഘത്തിലുണ്ടെന്നും, തമിഴ്നാട്ടില്‍ നിന്ന് പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റിയതായും ഇവര്‍ പൊലീസിന് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News