തോട്ടംതൊഴിലാളികള്‍ക്ക് വീടുകള്‍; സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമാകുന്നു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതികളാണ് സജീവമായി പുരോഗമിക്കുന്നത്.

ആദ്യഘട്ടത്തില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൈമാറി.

വയനാട് ജില്ലയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും നൂറു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇടുക്കി ദേവീകുളം താലൂക്കില്‍ കണ്ണന്‍ ദേവന്‍ ഹില്‍സില്‍ അഞ്ച് ഏക്കര്‍ നാല്പത്തിയൊമ്പത് സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ലഭ്യമാകുന്ന മുറയ്ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News