കുറ്റിപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന 2008 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച യദുകൃഷ്ണന്റെ ഓര്‍മ്മ പുതുക്കാന്‍ ഇത്തവണയും മന്ത്രി ഡോ. കെ.ടി ജലീല്‍ കൊല്ലത്തെ യദൂവിന്റെ വീട്ടിൽ എത്തി.
എല്ലാ കൊല്ലവും സ്വീകരിക്കാൻ മുന്നിട്ടു നിന്ന യദുവിന്റെ പിതാവ് അയ്യപ്പൻനായർക്ക് ഇക്കുറി അതിനായില്ല ശരീരം തളർന്ന് കിടപ്പിലായ രമാദേവിയും മാനസിസികമായി തളർന്നു.
മന്ത്രി ഡോ. കെ.ടി ജലീല്‍ കുറ്റിപ്പുറം എം.എല്‍.എയും കലോത്സവത്തിന്റെ സംഘാടക സമിതിയുടെ ചെയര്‍മാനുമായിരുന്ന സമയത്താണ് 2008ല്‍ കുറ്റിപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്.
കൊല്ലം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പ്രതിനിധീകരിച്ച് മൈം വിഭാഗത്തിലാണ് മത്സരാര്‍ത്ഥിയായി യദുകൃഷ്ണൻ വന്നത്.
സുഹൃത്തുക്കളുമായി ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങുകയും തന്റെ സഹപാഠിയായ വരുണ്‍ പുഴയിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് അവനെ രക്ഷിക്കാന്‍ ശ്രമിക്കവെ ഒഴുക്കില്‍പ്പെട്ട് യദു മരിക്കുകയായിരിന്നു.
അന്നു മുതൽ ഓരോ വർഷവും മന്ത്രി യദുവിന്റെ കുടുമ്പത്തെ കാണാനെത്തുന്നത് തുടരുന്നു, ഇപ്പോഴിത് 12ാം വർഷം. തങളേയും മകനേയും മറക്കാത്ത കെ.റ്റീ ജലീലിനെയും മറക്കാനാവില്ലെന്ന് യദുവിന്റെ അമ്മ രമ പറഞ്ഞു.
യദുവിന്റെ ഓര്‍മ്മയ്ക്കായി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് യദുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ഒരു ഓപ്പണ്‍ സ്റ്റേജ് നിര്‍മിക്കുകയും ചെയ്തു.
മന്ത്രി മുന്‍കൈ എടുത്ത് സ്ഥാപിച്ച കുറ്റിപ്പുറം നിളയോരം പാര്‍ക്കിലെ കുട്ടികള്‍ക്കായുള്ള പ്ലേ കോര്‍ണറിന് യദുകൃഷ്ണന്റെ പേരാണ് നല്‍കിയിട്ടുളളത്.
Get real time update about this post categories directly on your device, subscribe now.