പാലിയേറ്റീവ്‌ ദിനത്തിൽ കിടപ്പ്‌ രോഗിക്ക്‌ ആശ്വാസമായി മുഖ്യമന്ത്രി

കൊല്ലം: പാലിയേറ്റീവ്‌ ദിനത്തിൽ ആംബുലൻസിൽ എത്തിച്ച കിടപ്പ്‌ രോഗിക്ക്‌ ആശ്വാസംപകർന്ന്‌ മുഖ്യമന്ത്രി. ആശ്രാമം ഗവ. ഗസ്‌റ്റ്‌ ഹൗസിൽ ഇന്നലെ പകൽ മൂന്നരയ്‌ക്കായിരുന്നു കിടപ്പ്‌ രോഗിയായ കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം മല്ലയിൽ വീട്ടിൽ എം ഷറഫ്‌ കുടുംബസമേതം എത്തിയത്‌.

നേരിട്ട്‌ കണ്ട്‌ സങ്കടം പറയാൻ കഴിഞ്ഞതിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നൽകിയ പ്രതീക്ഷയിലും മനം നിറഞ്ഞാണ്‌ ഷറഫ്‌ മടങ്ങിയത്‌.

തദ്ദേശഭരണവകുപ്പിൽ സീനിയർ ക്ലാർക്കായ ഷറഫ് നാലു വർഷം മുൻപുണ്ടായ അപകടത്തിൽപ്പെട്ടാണ്‌ കിടപ്പിലായത്‌.

ആറാട്ടുപുഴ പഞ്ചായത്തിൽ ജോലി ചെയ്യവെ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങും വഴി സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു.

വീഴ്‌ചയുടെ ആഘാതത്തിൽ സ്‌പൈനൽകോഡ്‌ തകർന്നു. സംസാരശേഷി പൂർണമായും നഷ്‌ടപ്പെട്ടു. ആറുമാസം വിവിധ ആശുപത്രികളിലായി കിടന്നു.

രണ്ടു വർഷം കഴിഞ്ഞ്‌ സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും എഴു‌‌ന്നേൽക്കാനായില്ല. വീട്ടമ്മയായ ഭാര്യ മുതാംസ്‌മിഷ, മക്കളായ മിൽഹാൻ, ലിമ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷറഫ്‌. ആശ്രിതനിയമനം എന്ന ആവശ്യവുമായാണ്‌ മുഖ്യമന്ത്രിയെ കാണാനെത്തിയത്‌.

ബിരുദധാരിയാണ്‌ മകൻ മിൽഹാൻ.തദ്ദേശഭരണമന്ത്രി, ധനമന്ത്രി എന്നിവർക്ക്‌ നേരത്തെ നിവേദനം നൽകിയിരുന്നു.

സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ വരദരാജനാണ്‌ മുഖ്യമന്ത്രിയുമായി കൂടികാഴ്‌ചയ്‌ക്ക്‌ അവസരമൊരുക്കിയത്‌.

ആംബുലൻസിൽ ഗസ്‌റ്റ്‌ഹൗസ്‌ മുറ്റത്തത്തിച്ച ഷറഫിൽ നിന്ന്‌ ആബുംലൻസിൽ കയറിയാണ് മുഖ്യമ‌ന്ത്രി നിവേദനം സ്വീകരിച്ചത്‌. നിവേദനം വായിച്ച മുഖ്യമന്ത്രി ആവശ്യം പരിശാേധിക്കാമെന്ന്‌ ഉറപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News