ഖട്ടക്കില്‍ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളംതെറ്റി; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി കനത്ത മൂടല്‍ മഞ്ഞ്‌

മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി. ഖട്ടക്കിനടുത്ത് നെര്‍ഗുണ്ടി റെയില്‍വേ സ്റ്റഷനിലാണ്.

അപകടത്തില്‍ ട്രെയിനിന്റെ എട്ട് എക്‌സ്പ്രസ് കോച്ചുകള്‍ പാളം തെറ്റുകയും നാല്‍പ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ നാല് പോരുടെ പരുക്ക് ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കനത്ത മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷിക്കുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഏഴ് മണിയോടുകൂടി ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡ് വാനില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News