പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കോടതിയില്‍. സുപ്രീംകോടതിയിലാണ് മുസ്ലീം ലീഗ് അപേക്ഷ നല്‍കിയിരിക്കുന്നത്.

എന്‍ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് ഉണ്ടാകണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here