ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ പ്രശ്‌നമില്ല; പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം: എകെ ബാലന്‍

വാര്‍ഡ് വിഭജന വിഷയത്തില്‍ ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

സാധാരണ രീതിയില്‍ ഓര്‍ഡിനന്‍സില്‍ പ്രശ്‌നമുണ്ടായാല്‍ ഗവണ്‍മെന്റുമായി സംവദിക്കും. സംസ്ഥാനത്ത് ഭരണപരമായ പ്രതിസന്ധിയൊന്നും ഇല്ല.

പ്രതിസന്ധിയുണ്ടെന്ന് കാട്ടി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമമെന്നും എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുമായി ഗവണ്‍മെന്റിന് നല്ല ബന്ധമാണ്.

വാര്‍ഡ് വിഭജനത്തില്‍ നിയമപരമായി നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വിഷയം ഓര്‍ഡിനന്‍സ് ആക്കണോ നിയമസഭയില്‍ കൊണ്ടുവരണമോ എന്ന് ഗവണ്‍മെന്റ് ആലോചിക്കുമെന്നും പൗരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതില്‍ ഭരണഘടനയ്ക്ക് എതിരായി ഒന്നുമില്ലെന്നും പക്ഷേ ഗവര്‍ണര്‍ക്കു തോന്നി അതില്‍ അദ്ദേഹത്തിനെ കുറ്റപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്തത് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പ്രശ്‌നമല്ല, ഗവര്‍ണറുടെ ആശങ്ക അസ്ഥാനത്താണെന്നും പ്രതികരിക്കുന്നതിനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും പ്രതിപക്ഷത്തിന് ഇതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News