തദ്ദേശ വാര്‍ഡ് വിഭജനം: നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലും ബില്‍ അവതരിപ്പിക്കുന്നതിന് തടസമില്ല; സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഗവര്‍ണറുടെ നീക്കം

തദ്ദേശ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കുകയാണ് ലക്ഷ്യം.

ഓര്‍ഡിനന്‍സില്‍ നിയമ വിരുദ്ധമായി ഒന്നും ഇല്ലെന്നും ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുമായി ബന്ധപിപെട്ട് ഭരണപരമായ പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതായി മന്ത്രി എ.കെ ബാലന്‍ കുറ്റുപ്പെടുത്തി.

തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുമ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ച് വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് നിയമമാക്കുന്നതിന് തടസമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.വാര്‍ഡുകളുടെ ക്രമീകരണം മാത്രമാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.
. പഞ്ചായത്തുകളോ അതിര്‍ത്തിയോ മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. നിയമവശങ്ങള്‍ പരിശോധിച്ചാണ് തുടര്‍ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റേത് ബാലിശമായ വാദങ്ങളാണ്. തെരഞ്ഞെടുപ്പിനെ യു ഡി എഫ് ഭയപ്പെടുന്നു. എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്തത് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പ്രശ്‌നമാകില്ല.ഗവര്‍ണറുടെ ആശങ്ക അസ്ഥാനത്താണെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു.

എന്നാല്‍ താന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരം തൃപ്തികരമായാലേ അനുമതി നല്‍കുവെന്ന നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതെസമയം പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെയുള്ള സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ഗവര്‍ണറുടെ നടപടിക്ക് പിന്നില്‍ രാഷ്ട്രിയമാണെന്നാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News