അമേരിക്കയെ പിന്‍തുടരണമെന്ന് സംയുക്തസേനാ മേധാവി ബിബിന്‍ റാവത്ത്‌

ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമാണെന്ന്‌ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്.

“2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ തീവ്രവാദത്തെ തടയാൻ സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവര്‍ പറയുന്നത്.

അപ്രകാരം ചെയ്യണമെങ്കില്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം.’ റാവത്ത് പറഞ്ഞു.

“തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുത്തേ മതിയാകൂ. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു നല്ല മാര്‍ഗമെന്ന് തോന്നുന്നു. നയതന്ത്രപരമായ ഒറ്റപ്പെടുത്തല്‍. നിങ്ങള്‍ അത് ചെയ്‌തേ മതിയാകൂ.’- റാവത്ത് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here