പൊലീസുകാരന്റെ കൊലപാതകം; പ്രതികളെ തക്കല സ്‌റ്റേഷനിലേക്ക് മാറ്റി; ചോദ്യംചെയ്യല്‍ തുടരുന്നു

കളിയിക്കാവിള സ്‌പെഷ്യല്‍ എസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനേയും തക്കല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

രാവിലെ 5 മണിയോടെ കളിയിക്കാവിള പോലീസ് സ്റ്റേഷനിലെത്തിയ പ്രതികളെ സുരക്ഷാകാരണങ്ങളാലാണ് തക്കലയിലേക്ക് മാറ്റിയത്. പ്രതികളെ കുഴിത്തുറ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കും.

തക്കല പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഡിഐജി അഭിനവിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here