നാവികസേനയുടെ 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന്; പ്രതിഷേധം ശക്തം

നാവികസേനയുടെ 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. പ്രതിരോധ ചട്ടം മറികടന്നുള്ള നീക്കം ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷം.

വിദേശ സാങ്കേതിക വിദ്യ സ്വീകരിച്ച് ആറ് അന്തര്‍ വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പദ്ധതിയെ ചൊല്ലിയാണ് പുതിയ വിവാദം. പി 75 ഐ എന്ന പേരിലുള്ള പദ്ധതിക്ക് 45000 കോടിയാണ് ചെലവ്.

എല്‍ആന്റ്ടി മാസഗോണ്‍ ഡോക് ലിമിറ്റഡ്, റിലയന്‍സ് നേവല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പിയാഡ് എന്നിവരായിരുന്നു കരാറിനായി ആദ്യം അപേക്ഷ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel