”ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നു, രാഷ്ട്രീയ താല്‍പര്യത്തോടെ പെരുമാറുന്നു; പദവിയുടെ മാന്യത സൂക്ഷിക്കാന്‍ തയ്യാറാവണം”; ഗവര്‍ണര്‍ക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്.

ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ചോദ്യം ചെയ്യുന്ന നടപടിയാണതെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റാണ് ഗവര്‍ണര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. എതിര്‍ കക്ഷിയെ അറിയിച്ച് കോടതിയില്‍ പോകണമെന്നാണോ ഗവര്‍ണര്‍ ഉദ്ദേശിക്കുന്നതെന്നും ഗവര്‍ണറുടെ വാദം യുക്തിസഹമല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടുകയാണ് ഗവര്‍ണറുടെ ലക്ഷ്യം. 356-ാം വകുപ്പ് പ്രയോഗിക്കാന്‍ കളമൊരുക്കുകയാണ് ഗവര്‍ണ്ണറെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി അപലപനീയമെന്ന് അഡ്വ. കാളീശ്വരം രാജ് പ്രതികരിച്ചു.

ഗവര്‍ണര്‍ രാഷ്ട്രീയ താല്‍പര്യം വച്ച് പെരുമാറുന്നു. ഗവര്‍ണര്‍ പദവിയുടെ മാന്യത സൂക്ഷിക്കാന്‍ തയ്യാറാവണമെന്നും കാളീശ്വരം രാജ് പറഞ്ഞു. ഗവര്‍ണര്‍ സുഗമമായ ഭരണത്തിന് തടസം സൃഷ്ടിക്കുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ സംസ്ഥാന ഭരണം ദുസ്സഹമാക്കുന്നുവെന്നു കാളീശ്വരം രാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here