ജി.വി രാജ പുരസ്‌കാരങ്ങള്‍ മുഹമ്മദ് അനസിനും പി.സി തുളസിയ്ക്കും

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2018ലെ ജി.വി രാജ പുരസ്‌കാരത്തിന് അത്ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി.സി തുളസിയും അര്‍ഹരായി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി.പി ഔസേഫിനാണ്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി കേരളത്തെ സന്തോഷ് ട്രോഫി വിജയത്തിലേക്ക് നയിച്ച ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനെ തിരഞ്ഞെടുത്തതായും കായിക മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

കണ്ണൂര്‍ എസ്.എന്‍ കോളേജിലെ ഡോ. കെ. അജയകുമാറിനാണ് മികച്ച കായിക അധ്യാപകനുള്ള (കോളേജ് തലം) പുരസ്‌കാരം. സ്‌കൂള്‍ തലത്തില്‍ മികച്ച കായിക അധ്യാപകനുള്ള പുരസ്‌കാരം പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസിലെ കെ. സുരേന്ദ്രനാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായ എം.ആര്‍ രഞ്ജിത്, എസ്. രാജീവ്, ഐ.എം വിജയന്‍, മുന്‍ അന്തര്‍ദേശീയതാരം കെ.എം ബീനമോള്‍, ഷാജി ജേക്കബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ കെ.എല്‍ ജോസഫ്, പി.പി തോമസ്, വി.വി രമേശന്‍, എ.എന്‍ രവീന്ദ്രദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here