എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് ഇക്കാര്യമറിയിച്ചത്. എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

2021ലെ സെന്‍സസിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയായി നടക്കുമെന്ന താമരശേരി തഹസില്‍ദാറുടെ ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച നിലപാട് കര്‍ക്കശമാക്കിയത്.

എന്‍.പി.ആറിന്റെ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.

2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍.പി.ആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.a

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News