കോണ്‍ഗ്രസില്‍ ജംബോ പട്ടികയ്ക്ക് സാധ്യത; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിന് പിടിവലി

കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തീരുന്നില്ല. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഗ്രൂപ്പുകള്‍ക്ക് സമവായത്തിലെത്താന്‍ കഴിയാത്തതിനാല്‍ കെപിസിസിയില്‍ ജംബോ പട്ടികയ്ക്ക് സാധ്യതയൊരുങ്ങുന്നു.

വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പിടിവലി ശക്തം. അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, വിഡി സതീശന്‍, വിഎസ് ശിവകുമാര്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തിനായി രംഗത്ത്.

ഒരാള്‍ക്ക് ഒരുപദവിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ പ്രത്യക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഒരാള്‍ക്ക് ഒരു പദവിയെങ്കില്‍ കൊടിക്കുന്നിലിനെയും കെ സുധാകരനെയും മാറ്റണമെന്നും ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News