ട്രഷറി നിയന്ത്രണത്തിൽ ഇളവ്; ട്രഷറികള്‍ക്ക് 700 കോടി അനുവദിച്ചു; അഞ്ചുലക്ഷംവരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവ്. 5 ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിർദ്ദേശം നൽകി. ഇതിനായി 700 കോടി രൂപ അനുവദിച്ചു.

500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്കാണ്. വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും.

നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് തുക അനുവദിച്ചത്. ഇതിനു പുറമെ 5 ലക്ഷത്തിനു മുകളിലുള്ള കോൺട്രാക്ടർമാരുടെ ബില്ലുകളും സാധനങ്ങൾ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്സിയും വഴി ഡിസ്കൌണ്ട് ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News