നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. രാവിലെ ആറുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. പാട്യാല ഹൗസ് കോടതിയുടേതാണ് പുതിയ മരണ വാറണ്ട്.

ജനുവരി 22 ന് തൂക്കിലേറ്റാനായിരുന്നു നേരത്തെ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു.

മുകേഷ് സിംഗ് വിനയ്ശര്‍മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. തുടര്‍ന്നാണ് ദയാ ഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിറക്കിയത്. ദയാഹര്‍ജി തള്ളി 14 ദിവസം കഴിഞ്ഞ് മാത്രമെ വധശിക്ഷ നടപ്പിലാക്കാവു എന്നതുകെണ്ടാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News