അടിമാലിയില്‍ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

രോഗിയും 55കാരിയുമായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍  ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ  അടിമാലി പോലീസില്‍ അറിയിക്കുകയായിരുന്നു.

കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീയെ പോലീസെത്തി അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്.   വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നുമാണ്  ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News