42-ാമത് ടെക്നിക്കല്‍ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

42-ാം മത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.കലോത്സവം എഴുകോണ്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. കലോത്സവ വേദികളില്‍ കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമായിരിക്കണം കാഴ്ച്ച വയ്ക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ രക്ഷിതാക്കാളും അധ്യാപകരും ബാഹ്യമായ ഇടപെടലുകള്‍ നടത്തരുത്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ കലയ്ക്കും സംസ്‌കാരത്തിനും വളരെയധികം പ്രാധാന്യമാണുള്ളത്.

മറ്റ് കലോത്സവങ്ങളെ വെച്ച് നോക്കുമ്പോള്‍ ടെക്നിക്കല്‍ കലോത്സവത്തിനായി അനുവദിക്കുന്ന തുക അപര്യാപ്തമാണ്. കൂടുതല്‍ തുക അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കലാമത്സരങ്ങളുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 48 ഇനങ്ങളിലാണ് മത്സരം. 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും ഒന്‍പത് ഐ എച്ച് ആര്‍ഡി ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്നുമുള്ള 1200 ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. ആറ് വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്

ചടങ്ങില്‍ പി. അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ആര്‍ സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രതീഷ് കിളിത്തട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗം ഉഷാ രമണന്‍, ഡി. റ്റി. ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജയകുമാര്‍, എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ വി വി റേ, പി ടി എ വൈസ് പ്രസിഡന്റ് എസ് മണിക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ ജെ. എഫ് ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News