പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം കുടിയിറക്കപ്പെടുമ്പോള്‍ സാഹിത്യകാരന്മാര്‍ അവര്‍ക്കൊപ്പം നില്‍ക്കണം:- മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം കുടിയിറക്കപ്പെടുമ്പോള്‍ സാഹിത്യകാരന്മാര്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് കോഴിക്കോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

വിവിധ വിഷയങ്ങളില്‍ സംവാദവും ചര്‍ച്ചയുമായി 4 ദിവസത്തെ മേള കോഴിക്കോട്ട് ആരംഭിച്ചു. സംവാദങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ട്. വിരുദ്ധാഭിപ്രായങ്ങള്‍ , വിയോജനഭിപ്രായങ്ങള്‍ എന്നിവയെ ഇല്ലാതാക്കുന്ന പ്രവണത രാജ്യത്ത് വളര്‍ന്നു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇ പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി തനി ബിന്‍ അഹമ്മദ് അല്‍സയൗദി ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇന്ത്യയിലെ യു എ ഇ അംബാസിഡര്‍ ഡോ. അഹ്മദ് അല്‍ബന്ന, എം എ യൂസഫലി, എം എ ബേബി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിതാനന്ദന്‍, എം മുകുന്ദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News