കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. വടകര കോസ്റ്റല്‍ സി ഐ, ബി കെ സിജു അന്വേഷിച്ച കേസില്‍ ജോളി, എം എസ് മാത്യു, പ്രജുകുമാര്‍ എന്നിവരാണ് പ്രതികള്‍.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ താമരശ്ശേരി ദന്തല്‍ ആശുപത്രിയില്‍ വെച്ച് ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. 60 ല്‍ അധികം സാക്ഷികളും അനുബന്ധ തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം. 2011 ജനുവരി 11 നാണ് സിലി കൊല്ലപ്പെട്ടത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ജനുവരി ഒന്നിന് സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here