ലൈഫ് പദ്ധതി: പട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹതപ്പെട്ടവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- ടി.പി രാമകൃഷ്ണന്‍

ലൈഫ് പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹതപ്പെട്ടവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പലകാരണങ്ങളാല്‍ മാനദണ്ഡം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരിലും അര്‍ഹതപ്പെട്ടവര്‍ ഉണ്ടാകും.

അങ്ങനെ എല്ലാവര്‍ക്കും പാര്‍പ്പിടം യാഥാര്‍ഥ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here