കൈരളി ടിവി ക്യാമറാമാന്‍ അഭിലാഷ് മുഹമ്മ പ്രേംനസീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

പ്രേംനസീര്‍ അനുസ്മരണവും അവാര്‍ഡ് നൈറ്റും കോഴിക്കോട് നടന്നു. ടെലിവിഷന്‍ രംഗത്തെ മികച്ച ക്യാമറാമാനുള്ള പുരസ്‌ക്കാരം കൈരളി ടി വി യിലെ അഭിലാഷ് മുഹമ്മ ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകന്‍ വിനയനാണ് അവാര്‍ഡ് സമ്മാനിച്ചത്.ചടങ്ങില്‍ സിനിമാ – ടെലിവിഷന്‍ രംഗത്തെ മറ്റ് അവാര്‍ഡ് ജേതാക്കളും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ജെ ബി ജംഗ്ഷന്‍, കേരള എക്‌സ്പ്രസ് പരിപാടികളുടെ ദൃശ്യ മനോഹാരിതയാണ് അഭിലാഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.കൈരളി ടിവിയുടെ കൊച്ചി യൂണിറ്റിലെ സീനിയര്‍ ക്യാമറാമനാണ് അഭിലാഷ് മുഹമ്മ. ആലപ്പുഴ മുഹമ്മ സ്വദേശിയാണ്. റൂബിയാണ് ഭാര്യ. പവന്‍, ധ്യാന്‍ എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here