സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും ; 19ന് മഹാസമ്മേളനം

മൂന്നുദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. രാവിലെ പത്തുമുതല്‍ വിളപ്പില്‍ശാലയിലെ ഇ എം എസ് അക്കാദമിയിലാണ് യോഗം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും മറ്റു രാഷ്ട്രീയ സ്ഥിതിഗതികളും യോഗം ചര്‍ച്ചചെയ്യും.

സംഘപരിവാര്‍ നീക്കത്തെ വിശാലമായ ഐക്യത്തോടെ ചെറുത്തുതോല്‍പ്പിക്കാന്‍ സമരങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികളും ചര്‍ച്ചയാകും.

യോഗത്തിന് സമാപനംകുറിച്ച് ഞായറാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന മഹാസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News