മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു കോഴിക്കോട്ട് അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
തൽസമയം പത്രത്തിന്റെ ഡെപ്യുട്ടി എഡിറ്ററായിരുന്നു. ദേശാഭിമാനി ദിനപത്രം- വാരികയില്‍ സഹപത്രാധിപരായും, സമകാലികം മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
മംഗളം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായും പ്രവർത്തിച്ചിരുന്നു .ദേശാഭിമാനി വാരിക മുൻ പത്രാധിപരും സി പി ഐ എം നേതാവുമായിരുന്ന ഐ വി ദാസിന്റെ മകനാണ്.സംസ്കാരം വൈകീട്ട് അഞ്ച് മണിക്ക് പാനൂർ മൊകേരിയിൽ നടക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here