‘കേരളം അത്ഭുതമാണ്’ മുഖ്യമന്ത്രിക്ക് മുന്നിലെത്തി നിറഞ്ഞ മനസ്സോടെ മൊഹിന്ദർ സിങ്ങ് പറഞ്ഞു; ആരാണ് മൊഹിന്ദർ സിങ്ങ് ?

കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മുൻ നിരയിൽ മൊഹിന്ദർ സിങ്ങ് ഗിൽസിയാൻ ഉണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിൽ നിന്നിറങ്ങിയപ്പോൾ മൊഹിന്ദർ സിങ് തിരക്കിനിടയിൽ കൂടി അടുത്തെത്തി. അഭിവാദനം ചെയ്ത ശേഷം പറഞ്ഞു

‘ ഈ സംസ്ഥാനം രാജ്യത്തെ അത്ഭുതമാണ് ‘.മുഖ്യമന്ത്രി മൊഹിന്ദറിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഫോട്ടോ എടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി സ്നേഹപൂർവ്വം സ്വീകരിച്ചു.

ആരാണ് മൊഹിന്ദർ??

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡൻറാണ്. പഞ്ചാബ് സ്വദേശിയായ മൊഹീന്ദർ വർഷങ്ങളായി അമേരിക്കയിലാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ആയൂർവേദ ചികിത്സക്കായി കോട്ടക്കലിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കോട്ട ക്കലിലെത്തുന്നുവെന്നറിഞ്ഞപ്പോൾ സദസ്സിന് മുൻ നിരയിലിടം പിടിച്ചു.

കേരളത്തിലെ അവിശ്വസനീയ വികസന കുതിപ്പിൽ അത്ഭുതപ്പെട്ടെ മൊഹീന്ദർ പൗരത്വ നിയമ ഭേദഗതിക്കെതിരെയുൾപ്പെടെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിരിടുന്ന എൽ ഡി എഫ് സർക്കാരിനെയും കേരള ജനതയെയും രാഷ്ട്രീയ വ്യത്യാസം മാറ്റി വെച്ച് അഭിനന്ദിക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയില്ല..

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News