പൗരത്വ നിയമ ഭേദഗതി: കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും വിയോജിച്ച്‌ പ്രമേയം പാസാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നു. നിയമത്തിനെതിരെ കേരളം ആദ്യംമുതലെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്.

നിയമത്തിനെതിരെ കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കുകയും നിയമത്തിനെതിരെ നിലപാടെടുത്ത രാജ്യത്തെ മറ്റ് പതിനൊന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേരളത്തിലേതുപോലുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തികൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പഞ്ചാബ് നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികളും സംസ്ഥാനത്ത് നടക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ കേരളത്തിന്റെ നിലപാടിന് പഞ്ചാബ് മുഖ്യമന്ത്രി ശക്തമായ പിന്‍തുണ അറിയിച്ചിരുന്നു. ഇതോടെ പൗരത്വ നിയമത്തില്‍ കേന്ദ്രത്തിനെതിരെ നിലപാടെടുത്ത സംസ്ഥാനങ്ങള്‍ അതേ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News