ഘാനയിലെ അടിമക്കോട്ടകള്‍ കാണാം; ഒപ്പം മത്സ്യ അടിമകളേയും; കെ രാജേന്ദ്രന്റെ വീഡിയോ റിപ്പോര്‍ട്ട്

കറുത്ത വര്‍ഗ്ഗക്കാരന്റെ കണ്ണീര്‍,വേദന,പോരാട്ടം അതിജീവനം ..ഇതിന്റെ എല്ലാം പ്രതീകമാണ് ഘാനയിലെ ആക്ര നഗരത്തിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന ജെയിംസ് കോട്ട.

18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കോട്ട കെട്ടി ഉയര്‍ത്തിയത് ആഫ്രിക്കയില്‍ നിന്ന് കൊളളയടിക്കുന്ന സാധന സാമഗ്രികള്‍ ശേഖരിക്കാനായിരുന്നു. പിന്നീടിത് അടിമകളെ മെരുക്കാനുളള തടവറകളായി.

കോട്ടയിലെ ജനാലകളിലൂടെ നിര്‍ഗ്ഗമിച്ചത് മര്‍ദ്ദനമേറ്റ് നട്ടെല്ല് തകര്‍ന്ന അടികളുടെ നിവിളികള്‍ ആയിരുന്നു. അടിമത്തത്തിനെതിരെ പോരാട്ടം നടന്ന എണ്‍പതുകളില്‍ ജെയിസം കോട്ട പോരാളികളുടെ തടവറകളായി.

വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ ഘാനെയുടെ ആദ്യ പ്രസിഡന്റ് ക്വാമെ എന്‍ ക്രുമെയെ ഇവിടെയാണ് കാലില്‍ ചങ്ങലയിട്ട് വെളളക്കാരന്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

അതിജീവനത്തിന്റെ ചരിത്രത്തിലും മാത്രമല്ല,വിഖ്യാതമായ ഘനേനിയന്‍ സംസകൃതിയുടെ തിരുശേഷിപ്പുകളും ഇവിടെ കാണാം.ജെയിംസ് കോട്ടയുടെ ഭിത്തികളില്‍ നിറയെ ചുമര്‍ ചിത്രങ്ങളാണ്.

മുന്‍ തലമുറ നടത്തിയ ചെറുത്ത് നില്പിന്റെ പുനരാവിഷ്‌ക്കാരമാണ് ഈ ചുമര്‍ ചിത്രങ്ങള്‍. 1957ല്‍ ല്‍ ഘാനയ്ക്ക് സ്വാതന്ത്ര്യം നല്കിയ ശേഷം ബ്രിട്ടീഷുകാരന്‍ കപ്പല്‍ കയറിപ്പോയി.

പക്ഷെ ജെയിസം ടൗണിലെ ദാരിദ്ര്യം എങ്ങോട്ടും പോയില്ല. വെളളക്കാരന്റെ അടിമകള്‍ എന്നതിന് പകരം പുതിയൊരു പ്രയോഗം ഘാനയില്‍ ഉണ്ട്. അതാണ് മത്സ്യ അടിമകള്‍.

മത്സ്യബന്ധനത്തിനായി വിനിയോഗിക്കപ്പെടുന്ന ദരിദ്രരായ കുട്ടികളാണ് മത്സ്യ അടിമകള്‍. കുരുന്നുകളെ അടിമത്തത്തിലേയ്ക്ക് തളളിവിടുന്ന സാമൂഹ്യാന്തരീക്ഷത്തിനെതിരെ പോരാടുന്നവരും ഈ കടല്‍ തിരത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News