നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തോക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി പുതിയ മരണ വാറന്റ് ഇറക്കി. അതേസമയം പ്രതി മുകേഷ് സിംഗിന്റെ ദയഹര്‍ജി രാഷ്ട്രപതി തള്ളി. കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തി ആയില്ലെന്ന് കാണിച്ച് പ്രതി പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

വധശിക്ഷ നീട്ടാന്‍ ഉള്ള പ്രതികളുടെ ശ്രമം ഫലം കണ്ടു. ജനുവരി 22ന് നിശ്ചയിച്ച വധശിക്ഷ 9 ദിവസം കൂടി വൈകി. നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് പുതിയ മരണ വാറന്റ്. ദയാ ഹര്‍ജി നല്‍കിയതിനാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടണം എന്ന് കാണിച്ച് പ്രതി മുകേഷ് സിംഗ് അപേക്ഷ നല്‍കിയിരുന്നു.

ദയാ ഹര്‍ജി തള്ളി 14 ദിവസത്തിന് ശേഷം വധശിക്ഷ എന്ന നിയമം പാലിക്കപ്പെടണം എന്നായിരുന്നു പ്രതി ആവശ്യപ്പെട്ടത്. ദയാഹര്‍ജി ഇന്ന് രാവിലെ രാഷ്ട്രപതി തള്ളിയതോടെ ആണ് ഇന്നേക്ക് 14 ദിവസത്തിന് ശേഷം ഫെബ്രുവരി 1ന് തൂക്കിലേറ്റാനുള്ള മരണ വാറന്റ് ഇറക്കിയത്. പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് ഇറക്കിയത്. വധശിക്ഷ വൈകിയതില്‍ നിര്‍ഭയയുടെ അമ്മ അമര്‍ഷം രേഖപ്പെടുത്തി.

ഇതിനിടെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്നും ശിക്ഷയില്‍ അതിന്റെ ഇളവുകള്‍ ലഭിക്കണം എന്നും കാണിച്ചായിരുന്നു ഹര്‍ജി. കഴിഞ്ഞ ഡിസംബറില്‍ ആവശ്യം ഹൈക്കോടതി തളളിയിരുന്നു.

മുകേഷിന്റെ ദയാഹര്‍ജി തള്ളിയെങ്കിലും മറ്റ് 3 പ്രതികളും ദയാഹര്‍ജി നല്‍കുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനം ആയി പതിനാല് ദിവസത്തിന് ശേഷം മാത്രം വധശിക്ഷ എന്ന ആനുകൂല്യം ലഭിക്കണം എന്ന് ഈ മൂന്ന് പ്രതികളും ആവശ്യപ്പെട്ടാല്‍ ഫെബ്രുവരി ഒന്നിനും വധശിക്ഷ നടപ്പാകാന്‍ ഇടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News