കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കൊല നടത്തിയത് സിലിയുടെ ഭര്‍ത്താവ് ഷാജുവിനെ സ്വന്തമാക്കാന്‍

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു .സയനൈഡ് നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍. കൊല നടത്തിയത് സിലിയുടെ ഭര്‍ത്താവ് ഷാജുവിനെ സ്വന്തമാക്കാന്‍.

കൊലപാതകത്തില്‍ ഷാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റൂറല്‍ എസ് പി . കൂടത്തായി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ എന്‍ കെ ഉണ്ണികൃഷ്ണനെ നിയമിച്ചു

സിലി വധക്കേസില്‍ 1200 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം താമരശേരി കോടതിയില്‍ സമര്‍പ്പിച്ചത് . സയനൈഡ് കൊടുത്താണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു . ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയത് .

ഗുളികയില്‍ സയനൈഡ് കലര്‍ത്തി സിലിക്ക് നല്‍കുകയായിരുന്നു . കുഴഞ്ഞ് വീണ സിലിക്ക് കുടിക്കാനായി സയനൈഡ് കലര്‍ത്തിയ വെള്ളവും നല്‍കി . മരണം ഉറപ്പ് വരുത്താനായി ജോളി സിലിയെ സമീപത്തെ ആശുപത്രിയിലാക്കാതെ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചെന്നും എസ്പി പറഞ്ഞു.

കൊലപാതകത്തില്‍ ഷാജുവിന്റെയും പിതാവ് സക്കറിയയുടെയും പങ്ക് തെളിയിക്കാനുള്ള തെളിവുകള്‍ ഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ് പി പറഞ്ഞു.
സിലിയുടെ സഹോദരങ്ങളായ സിജോ സെബാസ്റ്റ്യന്‍ , ഷാലി ഫ്രാന്‍സിസ് എന്നീവരാണ് പ്രധാന സാക്ഷികള്‍ .മരണ സമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ജോളി കൈപ്പറ്റിയെന്നും പിന്നീട് വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി .

തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത് . മറ്റ് കേസുകളിലെ കുറ്റപത്രവും ഉടന്‍ സമര്‍പ്പിക്കും. കൂടത്തായി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ നിയമിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News