കുറ്റം ചുമത്താതെ ആരെയും മാസങ്ങളോളം തടവിലാക്കാം; ദില്ലി പൊലീസിനെ കേന്ദ്രം ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തി

ആരെയും ഒരു കുറ്റവും ചുമത്താതെ മാസങ്ങളോളം തടവിൽ വെക്കാൻ ദില്ലി പൊലീസിന് പ്രത്യേക അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ.

ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാൻ ദില്ലി പൊലീസിന് നിയമ നൽകി. നാളെ മുതൽ മൂന്ന് മസ്ക്കാലത്തേക്കാണ് നിയമം പ്രാബല്യത്തിൽ.

പൗരത്വഭേദഗതി നിയമത്തിനെതിരെ ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അനിൽ ബൈജാലിന്റെ നീക്കം.

പൗരത്വനിയമഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് ദില്ലി പൊലീസിന് പ്രത്യേക അധികാരം നൽകിയുള്ള ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ അസ്വാഭാവിക നീക്കം.

പ്രത്യക അധികാരം അനുസരിച്ച് ദില്ലി പൊലീസിന് ദേശീയ സുരക്ഷക്കും ക്രമസനധനത്തിനും ഒരു വ്യക്തി ഭീഷണിയെന്ന് അധികൃതർക്ക് തോന്നിക്കഴിഞ്ഞാൽ ഒരു കുറ്റവും ചുമത്താതെ മാസങ്ങളോളം ആ വ്യക്തിയെ തടവിൽ വെക്കാൻ കഴിയും.

ഇതിന് പുറമെ ദില്ലി പൊലീസ് കമ്മീഷണർക്ക് ആരെ വേണമെങ്കിലും തടവിൽ വെക്കാം. നാളെ മുതൽ മൂന്ന് മസ്ക്കാലത്തേക്കാണ് നിയമം പ്രാബല്യത്തിൽ ഉള്ളത്.

ഏപ്രിൽ 18ന് പ്രത്യേക അധികാരം അവസാനിക്കും. ലെഫ്റ്റനന്റ് ഗവർണറുടെ നടപടിക്കെതിരെ വിമർശനങ്ങളും ശക്തമായി.

പൗരത്വനിയമ ഭേദഗതി, എൻആർസി, എന്നിവക്കെതിരെയുള്ള സമരങ്ങളും, ജെഎൻയു അടക്കമുളള സർവകലാശാലകളിലും മോടിക്കെതിരെയും അമിത് ഷാക്കെതിരെയും അരങ്ങേറുന്ന പ്രതിഷേധങ്ങളും
അടിച്ചമർതുന്നത്ജിൻ വേണ്ടിയാണ് നീകമെന്നാണ് വിമർശനം.

എന്നാൽ ദില്ലി പൊലീസ് പറയുന്നത് ഇത് സ്വാഭാവിക നടപടി മാത്രമെന്നും ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകൾ ഇറങ്ങാറുണ്ടെന്നുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News