ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

സംസ്ഥാനങ്ങൾ തമ്മിലുള്ള വിനിമയങ്ങളുടെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട 1500ഓളം കോടിയുടെ ഐജിഎസ്ടി വിഹിതം കേന്ദ്ര സർക്കാർ ഉടൻ കൈമാറണം എന്ന് ധനമന്ത്രി തോമസ് ഐസക്.

2017 – 18 സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട 47000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വച്ചിട്ടുള്ളത്. ഇത് ന്യായമല്ല.

അതിനാൽ അടിയന്തരമായി തുക വിതരണം ചെയ്യണം എന്ന് ജി എസ് ടി കൗണ്സിലിന്റെ മന്ത്രി തല സമിതിയിൽ ഉന്നയിക്കും.

സ്വർണ കച്ചവടത്തിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. ഇത് തടയാൻ ഇ വേ ബിൽ ഏർപ്പെടുത്തണം എന്ന ആവശ്യവും ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News