കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരിൽ നടത്തിയ റെയ്ഡിൽ 15750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്.

തിരിപ്പൂരിലെ ചിന്നകാനൂരിലെ ഒരുവീട്ടിൽ നിന്നാണ് കേരളത്തിലേക്ക് കടത്താനായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ റെയ്ഡ് നടത്തിയത്.

450 കനാസുകളിലായി 15750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. ഘട്ടം ഘട്ടമായി കേരളത്തിലേക്ക് കടത്താനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

പിടികൂടിയ സ്പിരിറ്റിന് 50ലക്ഷം രൂപയിലധികം വില വരും. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍,നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍,ഐ.ബി ഉദ്യോഗസ്ഥര്‍ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

പിടിച്ചെടുത്ത സ്പിരിറ്റ് തമിഴ്നാട് എക്സൈസ് വകുപ്പിന് കൈമാറി. കഴിഞ്ഞ മാസം സമാനമായ രീതിൽ പൊള്ളാച്ചിയിൽ നടത്തിയ റെയ്ഡിൽ 12000 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here