തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ; അഭിനന്ദനവുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: തിരിച്ചുവരവ് ഗംഭീരമാക്കി കിരീടം നേടിയ സാനിയ മിര്‍സയ്ക്ക് അഭിനന്ദനം അറിയിച്ച് കായിക മന്ത്രി ഇ പി ജയരാജന്‍. അമ്മയായതിന് ശേഷം സാനിയ കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടത്തിന് അഭിനന്ദനങ്ങള്‍ എന്ന് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ചൈനയുടെ ഴാങ് ഷുവായ്- പെങ് ഷുവായ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6- 4, 6-4.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സാനിയ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. സാനിയ 2017 ഒക്ടോബറിലാണ് അവസാനം കളിച്ചത്. ഇനി ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് സാനിയ കളിക്കുക. മിക്‌സ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ ഇറങ്ങുക.

ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയമിര്‍സ, നാദിയ കിചേനോക് സഖ്യം കിരീടം നേടി. തിരിച്ചുവരവിന് ശേഷമുള്ള സാനിയയുടെ ആദ്യടൂര്‍ണമെന്റാണിത്. ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (സ്‌കോര്‍: 6-4, 6-4) പരാജയപ്പെടുത്തിയാണ് സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടം. അഭിനന്ദനങ്ങള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News