മനുഷ്യമഹാ ശൃംഖല: കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് പ്രചാരണ ജാഥകള്‍ക്ക് തുടക്കം

ജനുവരി 26 ന്റെ മനുഷ്യമഹാ ശൃംഖലയുടെ പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് പ്രചാരണ ജാഥകള്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി.സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ പുളിങ്ങോത്ത് നിന്നും സി പി ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥയോടെ പ്രയാണം ആരംഭിച്ചു. ജാഥകള്‍ അഞ്ച് ദിവസം ജില്ലയില്‍ പര്യടനം നടത്തും.

പൗരത്വ നിയമ ബേദഗതിക്ക് എതിരെ ജനുവരി 26 ന് നടക്കുന്ന മനുഷ്യ മഹാ ശൃംഖല വിജയിപ്പിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്.ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ രണ്ട് വാഹന പ്രചാരണ ജാഥകള്‍ പര്യടനം ആരംഭിച്ചു.

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ പുളിങ്ങോത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ നയിക്കുന്ന തെക്കന്‍ മേഖലയില്‍ നിന്നും പര്യടനം ആരംഭിച്ചു. സി പി ഐ എം സംസ്ഥാന സെക്രെട്ടേറിയേറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. ജാഥകള്‍ 5 ദിവസം ജില്ലയില്‍ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News