ആണവ കരാര്‍: അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ രൂക്ഷ വിമര്‍ശനം

ഇറാനുമായി വൻശക്തികളുണ്ടാക്കിയ ആണവ കരാറിന്റെ കാര്യത്തിൽ അമേരിക്കൻ സമ്മർദത്തിന്‌ കീഴടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ റഷ്യ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ഉപരോധം മറികടന്ന്‌ ഇറാനുമായി വ്യാപാരത്തിന്‌ സംവിധാനമുണ്ടാക്കിയതായി വീമ്പിളക്കിയ യൂറോപ്യൻ രാജ്യങ്ങൾ ആ സംവിധാനം ഒരിക്കലും ഉപയോഗിച്ചില്ലെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ കുറ്റപ്പെടുത്തി.

ഇറാനും അമേരിക്കയുമായി സംഘർഷം മൂർച്ഛിച്ചപ്പോൾ സംഭവിച്ചതിനെല്ലാം ഇറാനെ കുറ്റപ്പെടുത്താനാണ്‌ ആണവ കരാറിലെ കക്ഷികളായ ബ്രിട്ടനും ജർമനിയും ഫ്രാൻസും ഉപയോഗിച്ചതെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആണവ കരാറിലെ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ കരുക്കൾ മാത്രമാണെന്നും അവയെ വിശ്വസിക്കാനാകില്ലെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌  ആയത്തുള്ള അലി ഖമനേയി കുറ്റപ്പെടുത്തി. അമേരിക്ക കരാറിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറി ഉപരോധം കർക്കശമാക്കിയപ്പോൾ അതിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ വാചകമടി വിശ്വസിക്കരുതെന്ന്‌ താൻ പറഞ്ഞിരുന്നതാണെന്നും അത്‌ ഇപ്പോൾ ശരിയായെന്നും ഖമനേയി പറഞ്ഞു.

ഇറാനെതിരെ നിന്നില്ലെങ്കിൽ യൂറോപ്പിൽനിന്നുള്ള കാറുകൾക്ക്‌ 25 ശതമാനം തീരുവ ചുമത്തുമെന്ന്‌ ട്രംപ്‌ ഭീഷണിപ്പെടുത്തിയിരുന്നതായി ജർമൻ പ്രതിരോധമന്ത്രി കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
Read more: https://www.deshabhimani.com/news/world/russia-europe-atomic-power-iran/847780

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News