പ്ലാസ്റ്റിക്കിന് ബദലായി പാളകള്‍; പാളകളുപയോഗിച്ച് ചെടികള്‍ നടുന്നതിനുള്ള കവറുകള്‍ ഉണ്ടാക്കി ദര്‍ശനം സാംസ്ക്കാരിക വേദി

പ്ലാസ്റ്റിക്കിന് ബദലാലായി പാളകള്‍. പാളകളുപയോഗിച്ച് ചെടികള്‍ നടുന്നതിനുള്ള കവറുകള്‍ ഉണ്ടാക്കുകയാണ് ദര്‍ശനം സാംസ്ക്കാരിക വേദി. ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്ക് വിമുക്തമായ കേരളത്തില്‍ പ്ലാസ്റ്റിക്കിനു ശക്തമായ ബദലാണ് പാളകള്‍ ഒരുക്കുന്നത്.

പാളകള്‍ അത്ര നിസാരക്കാരല്ല. പ്ലാസ്റ്റിക്കിനെതിരെ ശക്തമായ ബദലുയര്‍ത്താന്‍ പ്ലാസ്റ്റിക്കുകള്‍ക്കാകും പാത്രങ്ങള്‍ വിശറി തുടങ്ങി തൈകള്‍ സംരക്ഷിക്കുന്നതിനുള്ള കവറുകള്‍ക്കുവരെ പാള നല്ലൊരു ബദലാണ്.

യന്ത്ര സഹായമില്ലാതെ ആര്‍ക്കും ഉണ്ടാക്കാന്‍ ക‍ഴിയുന്ന ഒന്നാണ് പാളക്കവറുകള്‍. ഒരു കത്തിയും രണ്ട് സ്റ്റാപ്ളറുമിണ്ടെങ്ങില്‍ നല്ല അടിപൊളി പാളക്കവറുകള്‍ തയ്യാറാക്കാം

തൈകള്‍ മാറ്റി നടുമ്പോ‍ഴും കവറുകള്‍ മാറ്റേണ്ടതില്ലെന്നാണ് പാളക്കവറുകളുടെ പ്രധാന പ്രത്യേകത. ശുചിത്വ സംഗമം ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേ‍ളയിലാണ് പാളകളിലൂടെ പ്ലാസ്റ്റിക്കിനു ബദലായ ഉത്പന്നങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിയ്ക്കുന്നത്.

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മേള സംഘടിപ്പിക്കുന്നത്. ഓല ഉപയോഗിച്ചുള്ള ബദല്‍ ഉത്പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.

നിര്‍മാര്‍ജനം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഉപകരണങ്ങളും മേളയില്‍ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here