സപ്തതിയുടെ നിറവിലും തന്റെ പുസ്തകപ്പുരയില്‍ തിരക്കിലാണ് പള്ളിയറ ശ്രീധരന്‍

ലളിതമായ രീതിയിലൂടെ കണക്ക് പഠിപ്പിക്കുന്ന എ‍ഴുത്തുകാരനാണ് പള്ളിയറ ശ്രീധരന്‍. സപ്തതിയുടെ നിറവില്‍ നൂറ്റി നാല്‍പതാം പുസ്തകം പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹം

ഏതു കഠിനമായ കണക്കും ലളിതമായി പഠിപ്പിക്കാന്‍ വിദഗ്ദനാണ് പള്ളിയറ ശ്രീദ്ധരന്‍. ഗുണനവും ഹരണവും കൂട്ടലും കുറയ്ക്കലും എല്ലാം ഈ അധ്യാപകന്‍റെ തൂലികയ്ക്കു മുന്നില്‍ നിസാരം.

സപ്തതിയുടെ നിറവില്‍ തന്‍റെ നൂറ്റി നാല്‍പതാമത്തെ പുസ്തകം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അക്ഷരങ്ങള്‍ വരെ പള്ളിയറ മാഷിന്‍റെ മുന്നില്‍ അക്കങ്ങളായി മാറും.

1949 ജനുവരി 26ന് കണ്ണൂര്‍ ജില്ലയില്‍ ആമേരിക്കോരിന്‍റെയും പള്ളിയറ പാര്‍വ്വതിയുടെയും മകനായാണ് പള്ളിയറ മാഷിന്‍റെ ജനനം. കുട്ടിക്കാലം മുതലെ അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലിന്‍റെ കൗണ്ടറിലിരുന്നാണ് കണക്കിലെ കളികള്‍ അദ്ദേഹം പഠിച്ചത്.

പൂജ്യത്തിന്‍റെ കഥ എന്ന പുസ്തകത്തിന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ബാല സാഹിത്യകാരനുള്ള പുരസ്ക്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

കണക്കില്‍ സങ്കീര്‍ണ്ണം എന്ന ഒന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലളിതമായി കണക്കിനെ അംമ്മാനമാടുന്നതോടൊപ്പം തന്നെ മലയാളത്തിലെ മണ്‍മറഞ്ഞ വാക്കുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുട്ടികളുടെ പ്രിയപ്പെട്ട പള്ളിയറ മാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News